പടം -giri 01 -പണിമുടക്കിയ ബസുടമകളുടെ സംയുക്ത സമരസമിതി പ്രവർത്തകർ കണ്ണൂരിൽ നടത്തിയ പ്രകടനം കണ്ണൂർ: ബസ് പണിമുടക്ക് രണ്ടാം ദിനവും തുടർന്നപ്പോൾ കൂടുതൽ വലഞ്ഞ് ജനം. പരീക്ഷ ദിനത്തിൽ സ്കൂളിലെത്തേണ്ട വിദ്യാർഥികളാണ് കൂടുതൽ ദുരിതമനുഭവിച്ചത്. രണ്ടാം ദിനവും കെ.എസ്.ആര്‍.ടി.സി ജില്ലയിൽ കൂടുതൽ സർവിസുകൾ നടത്തിയില്ല. എന്നാൽ, സമരം തുടർന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച സമാന്തര സർവിസുകൾ കൂടുതൽ നിരത്തിലിറങ്ങി. ഉൾഗ്രാമങ്ങളിൽ നാമമാത്ര കെ.എസ്.ആർ.ടി.സി ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. ഇതോടെ വിദ്യാർഥികളും വിവിധയിടങ്ങളിൽ ജോലിക്ക് പോകുന്നവരുമെല്ലാം ഏറെ കഷ്ടപ്പെട്ടു. തളിപ്പറമ്പ് -ശ്രീകണ്ഠപുരം - ഇരിട്ടി സംസ്ഥാന പാതയിൽ കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുമെന്ന് പറഞ്ഞെങ്കിലും സർക്കാർ പ്രഖ്യാപനം പാഴായി. പയ്യാവൂർ, ചന്ദനക്കാംപാറ, കാഞ്ഞിരക്കൊല്ലി, കുന്നത്തൂർ, ഏരുവേശി, ചെമ്പേരി, അരീക്കാമല, നടുവിൽ, ചെമ്പന്തൊട്ടി, ചുഴലി, കൊളത്തൂർ, കുറുമാത്തൂർ അടക്കമുള്ള മലയോര മേഖലകളിലെല്ലാം ജനങ്ങൾ ഏറെ ദുരിതമാണനുഭവിച്ചത്. രണ്ടാം ദിനവും കെ.എസ്.ആർ.ടി.സി ബസുകളിൽ നല്ല തിരക്കനുഭവപ്പെട്ടു. മിക്ക സർക്കാർ ഓഫിസുകളിലും ഹാജർനില നന്നേ കുറവായിരുന്നു. ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ടൗണുകൾ കേന്ദ്രീകരിച്ച് മാത്രമായിരുന്നു ജീപ്പടക്കമുള്ള സമാന്തര സർവിസുകൾ ഓടിയത്. അതിനാൽ പണിമുടക്ക് കൂടുതൽ ബാധിച്ചതും മലയോരത്തുനിന്നുള്ള യാത്രക്കാരെയാണ്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് സമരം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.