ഗതാഗത നിരോധനം

കണ്ണൂർ: കുറ്റ്യാട്ടൂര്‍ പഞ്ചായത്തിലെ പാവന്നൂര്‍ വെള്ളുവയല്‍ തവളപ്പാറ തുരുത്തി റോഡില്‍ (പള്ളിമുക്ക് മുതല്‍ സി.ആര്‍.സി വായനശാല വരെ) കലുങ്ക് നിർമാണം നടത്തുന്നതിനാല്‍ 25 മുതല്‍ 45 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. രയരോം-മൂന്നാംകുന്ന്-കുണ്ടേരി-പ്രാപ്പൊയില്‍ റോഡിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ ശനിയാഴ്ച മുതല്‍ ഏപ്രില്‍ 10 വരെ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു. വാഹനങ്ങള്‍ ചെറുപുഴ വഴി തേര്‍ത്തല്ലി-കണ്ടേരി വഴിയും മൂന്നാംകുന്ന്-നെടുവോട് വഴിയും പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.