പഴയങ്ങാടി: 'ഹിജാബ് നിരോധം ശരിവെച്ച കോടതി വിധി മൗലികാവകാശ ലംഘനം' എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം മാടായി ഏരിയ ചർച്ച സദസ്സ് സംഘടിപ്പിച്ചു. മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്‍റ് ഫാരിഷ ഉദ്ഘാടനം ചെയ്തു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതി വിധി നിരാശജനകമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മതം ആചരിക്കാനും ഭരണഘടന വകവെച്ചു തരുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജില്ല പ്രസിഡന്‍റ് പി.ടി.പി. സാജിദ വിഷയാവതരണം നടത്തി. എസ്.എൽ.പി. ആയിഷ അധ്യക്ഷതവഹിച്ചു. ലമീസ്, അയിഷാബി ഒടിയിൽ, ഇന്ദിര, ശ്രീജ, രജനി, ശരീഫ ഹാരിസ്, എം.പി. സാജിദ എന്നിവർ സംസാരിച്ചു. എ.കെ. റുഫൈദ സ്വാഗതവും ഫരീദ മജീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.