ഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമൻെറ് കൂത്തുപറമ്പ്: സി.പി.എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ ഫുട്ബാൾ ടൂർണമൻെറിന് നഗരസഭ സ്റ്റേഡിയത്തിൽ തുടക്കം. ഏഴ് ദിവസങ്ങളിലായി നടക്കുന്ന മത്സരത്തിൽ 24 പ്രാദേശിക ടീമുകളാണ് ഏറ്റുമുട്ടുക. സമാപന ദിവസമായ 22ന് വനിതകളുടെ പ്രദർശന മത്സരവും സംഘടിപ്പിക്കും. ആദ്യ മത്സരത്തിൽ ദൃശ്യ നരവൂരും പി.വൈ.സി കോളയാടും ഏറ്റുമുട്ടി. രണ്ടാമത്തെ മത്സരത്തിൽ ഏബിൾ പറമ്പായിയും മാനന്തേരിയില ചെഗുവേര തേങ്കാടും ഗ്രാമദീപം വായനശാല ആയിത്തറയും ചിമ്പു സ്പോർട്ടിങ് കൂത്തുപറമ്പും ബുള്ളറ്റ് അടിയറപ്പാറയും സി.വൈ.സി ചിറ്റാരിപ്പറമ്പും ഏറ്റുമുട്ടി. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ ഉദ്‌ഘാടനം ഫുട്ബാൾ താരം ഐ.എം. വിജയൻ നിർവഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.