ഇരിട്ടി: പക്ഷിപ്പനി മൂലം പായം കോണ്ടമ്പ്രയില്‍ കാക്കകള്‍ ചാവുന്നു. എടക്കാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പായം കോണ്ടമ്പ്ര മേഖലയിലും കാക്കകളെ ചത്തനിലയില്‍ കാണുന്നത് ആശങ്കയേറ്റുന്നത്.
രണ്ട് മാസം മുമ്പാണ് എടക്കാനം മേഖലയിൽ കാക്കകൾ കൂട്ടത്തോടെ ചാവുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി കാരണമാണെന്ന് കണ്ടെത്തിയത്.
ഇതേത്തുടർന്ന് ജാഗ്രത നിർദ്ദേശവും ആരോഗ്യവകുപ്പ് നൽകിയിരുന്നു. ഇരട്ടി മാടത്തിൽ തുടങ്ങിയ പ്രദേശങ്ങളിലും മാലൂരില്‍ ഉൾപ്പെടെ കാക്കകൾ കൂട്ടത്തോടെ ചത്തിരുന്നു.
മുൻകരുതൽ നടപടികൾ എടുക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.
പായം കോണ്ടബ്ര മേഖലയിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. മുൻകരുതൽ നടപടിയെടുക്കാൻ നാട്ടുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.