തിറ മഹോത്സവത്തോട് അനുബന്ധിച്ച് കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടിയ സൂര്യദേവ്
പേരാവൂർ: 12കാരൻ ആദ്യമായി കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടി. കുനിത്തല മങ്ങംമുണ്ട കുട്ടി ശാസ്തപ്പൻ തിറ മഹോത്സവത്തോട് അനുബന്ധിച്ചായിരുന്നു ഇത്. തെയ്യം കലാകാരൻ തോലമ്പ്രയിലെ നവഗ്രഹയിൽ ഷാജി പെരുവണ്ണാന്‍റെയും സ്മിതയുടെ മകൻ സൂര്യദേവാണ് ആദ്യമായി കാരണവർ വെള്ളാട്ടം കെട്ടിയാടിയത്.
തോലമ്പ്ര യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ വർഷം തോലമ്പ്രശാസ്ത്രി നഗറിൽ പൂതം തെയ്യം കെട്ടിയാടിയെങ്കിലും ആദ്യമായാണ് കാരണവർ തെയ്യത്തിന്‍റെ വെള്ളാട്ടം കെട്ടിയാടുന്നത്. തെയ്യം കലാകരന്മാരായ അനുരാഗ്, ആരോമൽ എന്നിവർ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.