പയ്യന്നൂർ കോളജ് വജ്രജൂബിലി ആഘോഷം വിജ്ഞാനത്തിന്റെ വാതിൽ തുറന്ന് വിദ്യാഭ്യസ പ്രദർശനം

പയ്യന്നൂർ: പയ്യന്നൂർ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളജിൽ നടക്കുന്ന വിദ്യാഭ്യസ പ്രദർശനം ശ്രദ്ധേയമാകുന്നു. രണ്ടാം ദിവസമായ ബുധനാഴ്ച രണ്ടായിരത്തിലേറെ വിദ്യാർഥികളും പൊതുജനങ്ങളും പ്രദർശനം കണ്ടു. ഇന്ത്യൻ നാവികസേനയുടെയും ഐ.എസ്.ആർ.ഒയുടെയും സ്റ്റാളുകൾ ശാസ്ത്രകുതുകികളുടെ പ്രശംസ പിടിച്ചുപറ്റുന്നതാണ്. മലയാളം വകുപ്പിന്റെ തെയ്യം ഗാലറി, എഴുത്തുകാരുടെ ഫോട്ടോ ഗാലറി, ഫോക് ലോർ പ്രദർശനം എന്നിവ സാസ്കാരിക വളർച്ചയെ പ്രതിനിധാനം ചെയ്യുന്നു. ഐ.ഐ.ടി ചെന്നൈ, സി.ആർ.പി.എഫ്, ബി.എസ്.എൻ.എൽ, കണ്ണൂർ ഗവ. മെഡിക്കൽ കോളജ്, ഗവ. ആയുർവേദ മെഡിക്കൽ കോളജ്, ഫിഷറീസ് സർവകലാശാല, കോളജ് ഓഫ് എൻജിനീയറിങ്, ഗവ. വനിത പോളിടെക്ന‌ിക് കോളജ് പയ്യന്നൂർ, ഇലക്ഷൻ കമീഷൻ ഇ.വി.എം ഡെമോ വാൻ, റോട്ടറി ഐ ഫൗണ്ടേഷൻ സൗജന്യ നേത്രപരിശോധന വാൻ, ഹരിത കേരള മിഷൻ, ശുചിത്വ മിഷൻ, ജില്ല കൃഷിത്തോട്ടം, ഔഷധി, കൃഷി വിജ്ഞാനകേന്ദ്രം, കുരുമുളക് ഗവേഷണ കേന്ദ്രം, ഫയർ ആൻഡ് റസ്ക്യൂ ഫോഴ്‌സ്, പയ്യന്നൂർ ഖാദി, വെങ്കല ഗ്രാമം, സർഗമംഗല, ജൈവഭൂമി, വന്യജീവി രക്ഷാസംഘം, കോളജിലെ വിവിധ വിഭാഗങ്ങൾ എന്നിവ ഒരുക്കിയ വിജ്ഞാനപ്രദമായ കാഴ്ചകളും വിദ്യാഭ്യസ പ്രദർശനത്തിന്റെ ഭാഗമായുണ്ട്. വെള്ളിയാഴ്ച സമാപിക്കും.

Tags:    
News Summary - Payyanur College Diamond Jubilee Educational Exhibition: Unlocking the gateways of wisdom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.