സ്വരാജ് ട്രോഫി: ജില്ലക്ക് രണ്ടാംസ്ഥാനം

കണ്ണൂർ: 2024 -25 വര്‍ഷത്തെ മികച്ച തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ സ്വരാജ് ട്രോഫി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജില്ല പഞ്ചായത്തിന് മികച്ച രണ്ടാമത്തെ ജില്ല പഞ്ചായത്തിനുള്ള പുരസ്‌കാരം. പൊതുഭരണമികവ്, ഫണ്ട് വിനിയോഗം, പട്ടിക ജാതി, പട്ടികവര്‍ഗ ഘടകപദ്ധതികള്‍, വനിതാഘടക പദ്ധതി, വയോജന ഘടകപദ്ധതി തുടങ്ങിയവയുടെ നിര്‍വഹണത്തിലെ മികവ്, മാലിന്യനിർമാര്‍ജന പ്രവര്‍ത്തനങ്ങള്‍, നൂതന വികസന പ്രോജക്ടുകള്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിച്ചത്.

സംസ്ഥാനത്ത് ആദ്യമായി പഞ്ചായത്തു തല വിവരശേഖരങ്ങള്‍ രൂപപ്പെടുത്താനായി നടപ്പാക്കിയ കണ്ണൂര്‍ വിവരസഞ്ചയിക, മുഴുവന്‍ പഞ്ചായത്തുകളിലെയും സ്ത്രീപദവിപഠനം, സുരക്ഷാ നിരീക്ഷണത്തിനുള്ള സ്മാര്‍ട്ട് ഐ ക്യാമറ സംവിധാനം തുടങ്ങിയവ സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ചു. ജില്ല പഞ്ചായത്ത് നിയന്ത്രണത്തിലുള്ള വിവിധ ഫാമുകളുടെയും ജില്ല ആശുപത്രികളുടെയും പ്രവര്‍ത്തനമികവും അവാര്‍ഡിന് പരിഗണിച്ചു.

2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ 2023ല്‍ കണ്ണൂര്‍ ജില്ല പഞ്ചായത്തിന് സ്വരാജ് ട്രോഫി ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.

Tags:    
News Summary - Swaraj Trophy: District secures second place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.