രക്തദാന ക്യാമ്പ്

തലശ്ശേരി: ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മാഹി ഹ്യൂമൻ ചാരിറ്റബിൾ ആൻഡ് കൾച്ചർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പും, രക്തഗ്രൂപ് നിർണയവും സംഘടിപ്പിച്ചു. ഹ്യൂമൻ ചാരിറ്റബിൾ പ്രസിഡന്റ് പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഇ. മമ്മു അധ്യക്ഷത വഹിച്ചു. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്ക് കൗൺസിലർ ഇസ്രത്ത്, ബി.ഡി. കെ സ്റ്റേറ്റ് എക്സിക്യൂട്ടിവ് സമീർ പെരിങ്ങാടി, ഹ്യൂമൻ സെക്രട്ടറി അനില രമേഷ്, ബി.ഡി.കെ പ്രസിഡന്റ് പി.പി. റിയാസ് മാഹി, പർവീസ് മുണ്ടോക്ക്, സലാം മണ്ടോളി, മലബാർ കണ്ണാശുപത്രി കൗൺസിലർ റിസ് വാന, ഡി.എസ്. ഗിരീഷ് എന്നിവർ സംസാരിച്ചു. ഷുഫൈസ് മഞ്ചക്കൽ, വിനീഷ്, സാമിർ, ജിതിൻ, ഒ.പി. പ്രശാന്ത്, നിഖിൽ രവീന്ദ്രൻ, കാർത്തു വിജയ്, കെ. അനിൽ കുമാർ, സനീഷ് മെഡിനോവ, വി. വിമൽ കുമാർ, സനൂബ് ചൂളയിൽ എന്നിവർ നേതൃത്വം നൽകി. മലബാർ കാൻസർ സെന്റർ ബ്ലഡ് ബാങ്കിലേക്ക് 50 ലേറെ പേർ രക്തദാനം നടത്തി. മെഡിനോവ ഡയഗ്നോസ്റ്റിക് സെന്ററിന്റെ സഹകരണത്തോടെ രക്തഗ്രൂപ് നിർണയവും, മലബാർ ഐ കെയർ ഹോസ്പിറ്റൽ കണ്ണൂരിന്റെ സഹകരണത്തോടെ സൗജന്യ നേത്ര തിമിര പരിശോധനയും നടന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കണ്ണടകൾ 50 ശതമാനം വിലക്കുറവിൽ കണ്ണടയും തുടർചികിത്സക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് മലബാർ ഐ കെയർ കോഓഡിനേറ്റർ സജു അറിയിച്ചു. ഡാറ്റ കലക്ഷനുമുണ്ടായി. പടം......ബ്ലഡ് ഡോണേഴ്സ് കേരള തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മാഹി ഹ്യൂമൻ ചാരിറ്റബിൾ ആൻഡ് കൾച്ചർ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.