ശ്രീകണ്ഠപുരം: അന്യംനിന്നുപോകുന്ന കലകളെ കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇരിക്കൂർ ബി.ആർ.സി നേതൃത്വത്തിൽ നിടുവാലൂർ എ.യു.പി സ്കൂളിൽ സർഗ കൈരളി സംഘടിപ്പിച്ചു. കലാരൂപങ്ങളെ കുട്ടികൾക്ക് അടുത്തറിയാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും താൽപര്യമുണർത്താനും കഴിയുന്നതായിരുന്നു പരിപാടി. വാദ്യോപകരണങ്ങൾ പരിചയപ്പെടൽ, തോറ്റംപാട്ട്, ചാക്യാർകൂത്ത്, നാടൻപാട്ട് എന്നിവയാണ് പരിപാടിയുടെ ഭാഗമായി അരങ്ങേറിയത്. ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി. മോഹനൻ അധ്യക്ഷത വഹിച്ചു. കണ്ണൂർ ഡി.പി.സി ഇ.സി. വിനോദ് പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ കെ.കെ. രത്നകുമാരി മുഖ്യാതിഥിയായി. ഇരിക്കൂർ ബി.പി.സി ടി.വി.ഒ. സുനിൽകുമാർ, കെ.എം. ശോഭന, എം.എം. പ്രജോഷ്, കെ. ദിനേശൻ, എസ്.കെ. ജയദേവൻ, എം. കൃഷ്ണവേണി, ടി.വി. രാജേഷ്, കെ.വി. സതീദേവി, ബി.പി. വിപിന എന്നിവർ സംസാരിച്ചു. ഇരിക്കൂർ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്നായി 105 കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.