ശ്രീകണ്ഠപുരം: പാറക്കാടിയിൽ . കൊയ്യം പാറക്കാടിയിലെ കെ.യു. മദനമോഹനന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. തലശ്ശേരി ആക്സിസ് ബാങ്ക് മാനേജറായ ഇദ്ദേഹവും കുടുംബവും പാറക്കാടിയിലെ വീട് പൂട്ടി തലശ്ശേരിയിലായിരുന്നു താമസം. ഭാര്യ മാതാവ് ചെടിക്ക് വെള്ളം നനയ്ക്കാൻ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയിൽപെട്ടത്. വീട്ടിലെ അലമാരയിൽനിന്ന് തുണികളെല്ലാം വലിച്ചിട്ട നിലയിലായിരുന്നു. പുറത്തെ വാതിൽ പൊളിക്കാനും ശ്രമിച്ചിട്ടുണ്ട്. വീടിന്റെ പിന്നിൽ കൂടിയാണ് അകത്ത് കയറിയതെന്ന് സംശയിക്കുന്നു. വീട്ടുടമയുടെ പരാതിയിൽ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് 50 വയസ്സ് തോന്നിക്കുന്നയാളാണ് മോഷണത്തിന് ശ്രമിച്ചതെന്നും ഇയാൾ ചൊവ്വാഴ്ച രാത്രി 11.30 മുതൽ പുലർച്ച 3.30 വരെ വീട്ടിൽ ഉണ്ടായതായും സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. വീട്ടിലെ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.