അനുസ്മരണ യോഗവും പ്രാർഥനസദസ്സും

ഇരിക്കൂർ: പടിയൂർ പഞ്ചായത്ത്‌ മുസ്‍ലിം ലീഗ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെയും ബ്ലാത്തൂർ ഉമ്മർ മൗലവിയുടെയും അനുസ്മരണ യോഗവും പ്രാർഥനസദസ്സും നടത്തി. സബാഹ് മാസ്റ്ററിന്റെ അധ്യക്ഷതയിൽ പെടയങ്കോട് മഹല്ല് ഖത്തീബ് റഷീദ് ദാരിമി പ്രാർഥനക്ക് നേതൃത്വം നൽകി. മട്ടന്നൂർ മണ്ഡലം മുസ്‍ലിം ലീഗ് വൈസ് പ്രസിഡന്റ് ഹുസൈൻ ഹാജി അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അഷ്‌റഫ്‌, പി. റഷീദ്, കെ.വി. റഷീദ്, എം. അഫ്സൽ, എം.പി. അനസ്, പി. ജംഷീർ, എം. സിനാൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.