ആയുർവേദ കോളജ്: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ കിടത്തിച്ചികിത്സ ഇന്നുമുതൽ

പയ്യന്നൂർ: പരിയാരം ഗവ. ആയുർവേദ കോളജിനോടനുബന്ധിച്ചുള്ള സ്ത്രീകൾക്കും കുട്ടികൾക്കുള്ള പ്രത്യേക ആയുർവേദാശുപത്രിയിൽ കിടത്തിച്ചികിത്സ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഉദ്ഘാടനശേഷം, കോവിഡ് കാരണം കിടത്തി ചികിത്സ മുടങ്ങിയിരിക്കുകയായിരുന്നു. സ്ത്രീകളുടെ ഗർഭാശയ സംബന്ധമായ അസുഖങ്ങൾ, ആർത്തവ ക്രമക്കേടുകൾ, വന്ധ്യത തുടങ്ങിയ പ്രശ്നങ്ങൾക്കും കുട്ടികളുടെ വളർച്ചവൈകല്യങ്ങൾ, പഠനവൈകല്യങ്ങൾ, ശ്വസനരോഗങ്ങൾ, ചർമരോഗങ്ങൾ, ഓട്ടിസം, സെറബ്രൽ പാൾസി തുടങ്ങിയ പ്രശ്നങ്ങൾക്കും ചികിത്സ നൽകും. ആയുർവേദ ഡോക്ടർമാർ കൂടാതെ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യൻ, അനസ്തെറ്റിസ്റ്റ്, സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനത്തിന് സർക്കാർതലത്തിൽ ശ്രമങ്ങൾ തുടരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.