ഒ.കെ. മുൻഷി അവാർഡ് നൽകി

പടം പി.വൈ.ആർ അവാർഡ് പയ്യന്നൂർ: വ്യാകരണം ശിരോമണി ഒ.കെ. മുൻഷി മാസ്റ്ററുടെ സ്മരണയിൽ വിദ്വാൻ എ.കെ. കൃഷ്ണൻ മാസ്റ്റർ സമിതി ഏർപ്പെടുത്തിയ മുൻഷി അവാർഡ് ഡോ. സി.എം. നീലകണ്ഠന് സമിതി രക്ഷാധികാരി പി. അപ്പുക്കുട്ടൻ സമ്മാനിച്ചു. സദനം നാരായണൻ അധ്യക്ഷത വഹിച്ചു. ഉദ്ഘാടനം പയ്യന്നൂർ കോളജ് പ്രിൻസിപ്പൽ ഡോ. വി.എം. സന്തോഷ് നിർവഹിച്ചു. ഡോ. കെ.പി. ശ്രീദേവിയെ ആദരിച്ചു. രയരോത്ത് മാസ്റ്റർ, വി.ടി.വി. ദാമോദരൻ എന്നിവർ സംസാരിച്ചു. കെ.പി. വിജയകൃഷ്ണൻ സ്വാഗതവും ഇ. രാമചന്ദ്രൻ നന്ദിയും പറഞ്ഞു. ടി.ഇ. കൃഷ്ണൻ നമ്പൂതിരി യുടെ സോപാനാർച്ചനയും പാണപ്പുഴ പത്മനാഭൻ പണിക്കർ, ഡോ. ഇ. ശ്രീധരൻ എന്നിവരുടെ കാവ്യാർച്ചനയും കെ.കെ. ഗോവിന്ദൻ മാസ്റ്ററുടെ നേതൃത്വത്തിൽ അക്ഷരശ്ലോകസദസ്സുമുണ്ടായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.