ഉഴുന്ന്, എള്ള് കൃഷികൾക്ക് വിത്തിറക്കി

പയ്യന്നൂർ: കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പൊലീസ് കാഡറ്റ് പദ്ധതിയും കടന്നപ്പള്ളി പാണപ്പുഴ കൃഷിഭവനും ചേർന്ന് നടത്തുന്ന എള്ള്, ഉഴുന്ന് കൃഷിയുടെ വിത്തിടൽ എം. വിജിൻ എം.എൽ.എ നിർവഹിച്ചു. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. എസ്.പി.സി കണ്ണൂർ റൂറൽ എ.ഡി.എൻ.ഒ സി.വി. തമ്പാൻ, വി.വി. ജിതിൻ, മനോജ് കൈപ്രത്ത്, പി.വി. രാജേഷ്, സന്തോഷ് കുമാർ, മോഹനൻ, ലതീഷ് പുതിയടത്ത്, എം. സിൽജ, കെ.പി. പ്രേമലത, ലിജോ വർഗീസ്, എൻ.വി. ആദിലക്ഷ്മി എന്നിവർ സംസാരിച്ചു. പി. വൈ. ആർ എസ്.പി.സി കടന്നപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള എള്ള്, ഉഴുന്ന് കൃഷിയുടെ വിത്തിടൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.