അനധികൃത മണ്ണെടുപ്പ്; മണ്ണുമാന്തിയന്ത്രവും ടിപ്പറുകളും പിടികൂടി

പയ്യന്നൂർ: ചെറുതാഴം വില്ലേജ് പരിധിയിൽ അനധികൃതമായി മണ്ണ് കടത്ത്. മണ്ണുമാന്തിയന്ത്രവും വാഹനങ്ങളും പിടികൂടി. പിലാത്തറ സി.എം. നഗറിൽനിന്നാണ് ഇവ പിടികൂടിയത്. വില്ലേജ് ഓഫിസർ എ.കെ. ആരിഫ്, ഉദ്യോഗസ്ഥരായ മഹേഷ്, അജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത യന്ത്രവും ടിപ്പർ ലോറികളും പരിയാരം പൊലീസിന് കൈമാറി. പലയിടത്തും ദേശീയപാതയിലെ കല്ലും മണ്ണും കടത്തുന്ന വ്യാജേനയാണ് അനധികൃത മണ്ണുകടത്തെന്ന പരാതി വ്യാപകമായുണ്ട്. പടം) പി. വൈ.ആർ ചെറുതാഴത്ത് അനധികൃത മണ്ണ് ഖനനം റവന്യൂ ഉദ്യോഗസ്ഥർ പിടികൂടുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.