കോ​ള​നി​യെ​ന്ന് പേ​ര് മാ​റ്റി ന​ഗ​റാ​ക്കി​യാ​ൽ രാ​മ​ച്ചി ആ​ദി​വാ​സി കോ​ള​നി​യു​ടെ മു​ഖ​ച്ഛാ​യ മാ​റി​ല്ല

കേ​ള​കം: കോ​ള​നി​യെ​ന്ന് പേ​ര് മാ​റ്റി ന​ഗ​റാ​ക്കി​യാ​ൽ രാ​മ​ച്ചി ആ​ദി​വാ​സി കോ​ള​നി​യു​ടെ മു​ഖ​ച്ഛാ​യ മാ​റി​ല്ല. ഉ​ന്ന​തി​യി​ലെ​ത്താ​ൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് മി​ച്ചം. ഇ​ല്ലാ​യ്മ എ​ന്തൊ​ക്കെ​യെ​ന്ന​റി​യ​ണ​മെ​ങ്കി​ൽ രാ​മ​ച്ചി​യി​ലെ ആ​ദി​വാ​സി ഉ​ന്ന​തി​യി​ലെ​ത്തി​യാ​ൽ മ​തി. അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് ആ​ദി​വാ​സി ജ​ന​ങ്ങ​ളു​ടെ ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​നാ​യി ഈ ​കോ​ള​നി​യി​ൽ മാ​വോ​വാ​ദി​ക​ൾ മു​മ്പ് പ​തി​വാ​യെ​ത്തി ക​ട്ട​ൻ​ചാ​യ കു​ടി​ച്ച് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി മ​ട​ങ്ങു​ന്ന​ത്. ഇ​ല്ലാ​യ്മ​ക​ൾ മാ​ത്രം കൂ​ട്ടി​നു​ള്ള മാ​വോ​വാ​ദി ഭീ​ഷ​ണി നേ​രി​ടു​ന്ന രാ​മ​ച്ചി​യി​ൽ ജി​ല്ല ക​ല​ക്ട​റു​ടെ​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘം ഇ​ട​ക്കി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്താ​റു​ണ്ട്.

ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​ന് മു​ന്നി​ൽ പ​രാ​തി​ക​ള​ടെ കെ​ട്ട​ഴി​ച്ചു​വി​ട്ടാ​ലും പ​രി​ഹാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പ​ന​ത്തി​ലൊ​തു​ങ്ങി​യ​താ​ണ് മി​ച്ചം. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, കു​ടി​വെ​ള്ളം, റോ​ഡ് സൗ​ക​ര്യ​ങ്ങ​ള്‍, ഭൂ​മി സം​ബ​ന്ധി​ച്ചു​ള്ള വി​ഷ​യ​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം​ത​ന്നെ ജി​ല്ല​ത​ല ച​ര്‍ച്ച​ക​ളി​ല്‍ പ​തി​വാ​യി പ്ര​തി​പാ​ദി​ച്ചി​രു​ന്നു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി കൂ​ടാ​തെ മ​റ്റു വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കാ​നും സ്വ​യം തൊ​ഴി​ല്‍ അ​ഭ്യ​സി​പ്പി​ക്കാ​നും പ​രി​പാ​ടി​യി​ല്‍ ധാ​ര​ണ​യാ​ക്കി മ​ട​ങ്ങി​യ​ത് മി​ച്ചം.

വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യ കു​ട്ടി​ക​ളു​ടെ തു​ട​ര്‍ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ഹോ​സ്റ്റ​ലു​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തു​ള്‍പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ക്കും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ച് മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽ​കി സം​ഘം മ​ട​ങ്ങി. എ​ന്നാ​ൽ വ​ല്ല​തും ന​ട​ന്നോ - എ​ന്നാ​രും തി​ര​ക്ക​രു​ത്. റോ​ഡ് സൗ​ക​ര്യം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും മ​റ്റും കോ​ള​നി​യി​ല്‍ എ​ത്തി​ക്കാ​ന്‍ വ​ന്‍തു​ക വാ​ഹ​ന കൂ​ലി​യാ​യി ന​ല്‍ക​ണ​മെ​ന്ന​താ​ണ് അ​വ​സ്ഥ.

രാ​മ​ച്ചി​യി​ലേ​ക്ക് കേ​ള​ക​ത്തു​നി​ന്നും ഓ​ട്ടോ​റി​ക്ഷ​യെ​ത്താ​ൻ നാ​നൂ​റി​ല​ധി​കം രൂ​പ കൊ​ടു​ക്ക​ണം. അ​ട​യ്ക്കാ​ത്തോ​ട്ടി​ൽ​നി​ന്നാ​ണെ​ങ്കി​ൽ 300 രൂ​പ​യും. ശാ​ന്തി​ഗി​രി വ​ഴി വാ​ഹ​ന​മെ​ത്ത​ണ​മെ​ങ്കി​ൽ രാ​മ​ച്ചി​ക്കാ​ർ ഭീ​മ​മാ​യ തു​ക ന​ൽ​ക​ണം. എ​ന്നാ​ൽ ക​രി​യം കാ​പ്പ് - രാ​മ​ച്ചി റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യാ​ൽ രാ​മ​ച്ചി​യി​ലെ ആ​ദി​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കും.

പ​ക്ഷേ നാ​ളി​തു വ​രെ റോ​ഡു​മാ​ത്രം ന​ന്നാ​വു​ന്നി​ല്ല. രാ​മ​ച്ചി കോ​ള​നി നി​വാ​സി​ക​ള​ട​ക്കം ഗ​താ​ഗ​ത​ദു​രി​തം അ​നു​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ര​നൂ​റ്റാ​ണ്ട് ക​ഴി​ഞ്ഞു. അ​ട​ക്കാ​ത്തോ​ട് ടൗ​ണി​ൽ​നി​ന്നും നാ​ലു കി​ലോ​മീ​റ്റ​റോ​ളം ദൂ​രം മാ​ത്ര​മു​ള്ള രാ​മ​ച്ചി ഉ​ന്ന​തി ഒ​റ്റ​പ്പെ​ട്ട നി​ല​യി​ൽ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ക​ഴി​യു​ന്ന​ത്. മ​ൺ​റോ​ഡു​ണ്ടെ​ങ്കി​ലും ദു​രി​ത​യാ​ത്ര​യേ സാ​ധ്യ​മാ​കൂ. ക​ല്ലു​ക​ൾ നി​റ​ഞ്ഞ വ​ഴി​യി​ൽ കൂ​ടി​യു​ള്ള യാ​ത്ര ദു​ഷ്‍ക​ര​മാ​ണ്. മാ​വോ​വാ​ദി​ക​ൾ കോ​ള​നി​യി​ൽ ക്ഷേ​മാ​ന്വേ​ഷ​ണ​ത്തി​ന് പ​തി​വാ​യെ​ത്തു​ന്ന കോ​ള​നി​യി​ൽ കൂ​ടെ​ക്കൂ​ടെ എ​ത്തി​നോ​ക്കു​ന്ന​ത് ത​ണ്ട​ർ​ബോ​ൾ​ട്ടും പൊ​ലീ​സും മാ​ത്ര​മാ​ണ്. ഇ​വി​ടേ​ക്ക് ദു​രി​ത​ഗ​ർ​ത്ത​മാ​യ മ​ൺ​പാ​ത മാ​റ്റി ടാ​റി​ങ് ന​ട​ത്തി യാ​ത്രാ സൗ​ക​ര്യ​ങ്ങ​ളേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്താ​ൽ പ്ര​ദേ​ശ​ത്ത് ആ​ള​ന​ക്ക​മു​ണ്ടാ​വു​ക​യും, ആ​ശ്വാ​സ​മാ​വു​ക​യും​ചെ​യ്യും എ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ക​രി​യം​കാ​പ്പ് വ​ഴി രാ​മ​ച്ചി റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​നു​ള്ള പ്ര​ധാ​ന പ്ര​തി​സ​ന്ധി ഇ​ട​യ്ക്കു​ള്ള വ​ന​മേ​ഖ​ല​യാ​ണ്. കൊ​ട്ടി​യൂ​ർ വ​ന​മേ​ഖ​ല​യി​ലെ റോ​ഡി​ൽ ടാ​ർ ചെ​യ്യു​ന്ന​തി​നു​ള്ള ത​ട​സ്സ​മാ​ണ് ടാ​റി​ങ് നീ​ണ്ടു​പോ​കു​ന്ന​തി​ന് കാ​ര​ണം. വ​നം ഒ​ഴി​ച്ചു​ള്ള ഭാ​ഗ​മെ​ങ്കി​ലും ടാ​ർ​ചെ​യ്തു ന​ൽ​ക​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​ൻ ഫ​ണ്ട് അ​നു​വ​ദി​ച്ച​താ​യി ഉ​ത്ത​ര​വി​റ​ങ്ങി​യെ​ങ്കി​ലും പൂ​ർ​ത്തി​യാ​യാ​ലേ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കൂ.

അ​വ​ഗ​ണ​ന​യു​ടെ ക​യ്പു​നീ​ർ മാ​ത്രം സ​ഹി​ക്കു​ന്ന ഉ​ന്ന​തി നി​വാ​സി​ക​ൾ മെ​ല്ലെ​മെ​ല്ലെ പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി. പേ​ര് മാ​റ്റി ന​ഗ​റാ​ക്കി​യാ​ൽ നാ​ട് ന​ന്നാ​വി​ല്ലെ​ന്നു ന​ഗ​ർ നി​വാ​സി​ക​ളും ക​രു​തു​ന്നു. പേ​ര് മാ​റ്റി ന​ഗ​റാ​ക്കാ​തെ അ​ർ​ഥ​ത​ല​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​വ​ണ​മെ​ന്നാ​ണാ​വ​ശ്യം. ക​ടു​വ​യും പു​ലി​യും കാ​ട്ടു​പ​ന്നി​ക​ളും കാ​ട്ടാ​ന​ക​ളും വ​ട്ട​മി​ടു​ന്ന പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ഇ​പ്പോ​ൾ ആ​ശ​ങ്ക​യു​ടെ നി​ഴ​ലി​ലാ​ണ്.

Tags:    
News Summary - If the colony is renamed as a city, the identity of the Ramachi Adivasi Colony will not change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.