തളിപ്പറമ്പ്: ആറാമത് കണ്ണൂർ സർവകലാശാലതല ഇന്റർ ബി.എഡ് കോളജ് അത് ലറ്റിക് മീറ്റിൽ 67 പോയന്റോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ് കോളജ് ഓവറോൾ ചാമ്പ്യന്മാരായി. 51 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട്, 21 പോയന്റോടെ മാനന്തവാടി യൂനിവേഴ്സിറ്റി സെന്റർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പുരുഷ വിഭാഗത്തിൽ 34 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട് ഒന്നാം സ്ഥാനവും 30 പോയന്റുകളോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ് കോളജ്, 16 പോയന്റുകളോടെ മടമ്പം പി.കെ.എം കോളജ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിതവിഭാഗത്തിൽ 37 പോയന്റോടെ കരിമ്പം കേയിസാഹിബ് ട്രെയ്നിങ് കോളജ് ചാമ്പ്യന്മാരായി. 17 പോയന്റോടെ യൂനിവേഴ്സിറ്റി സെന്റർ കാസർകോട്, 15 പോയന്റുകളോടെ മാനന്തവാടി യൂനിവേഴ്സിറ്റി സെന്റർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത വിഭാഗത്തിലെ വ്യക്‌തിഗത ചാമ്പ്യനായി കേയിസാഹിബ് ട്രെയ്നിങ് കോളജിലെ പി. സ്നേഹ തിരഞ്ഞെടുക്കപ്പെട്ടു. മേള സർവകലാശാല ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. കെ.പി. മനോജ് ഉദ്‌ഘാടനം ചെയ്തു. ടി.വി. ഗംഗാധരൻ സമ്മാനദാനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.