'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുമായി മാങ്ങാട്ടിടം

കണ്ണൂർ: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് പഞ്ചായത്ത്. സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് 33 ഹെക്ടർ സ്ഥലത്ത് പച്ചക്കറികൃഷി ഇറക്കുന്നത്. പച്ചക്കറി തൈകളുടെ നടീൽ ഉദ്ഘാടനം ശനിയാഴ്ച കിരാച്ചിയിൽ കെ.കെ. ശൈലജ എം.എൽ.എ നിർവഹിക്കും. ഈ വർഷം പഞ്ചായത്തിലെ 10,000ത്തോളം വീടുകളിൽ രണ്ടുലക്ഷം പച്ചക്കറി തൈകൾ വിതരണം ചെയ്തിരുന്നു. അഞ്ചുലക്ഷം രൂപ ചെലവഴിച്ചാണ് തൈകൾ നൽകിയത്. ഇതിന്റെ വിളവെടുപ്പ് പുരോഗമിക്കുകയാണ്. പദ്ധതിയുടെ ഭാഗമായി 45 ലക്ഷം രൂപ പഞ്ചായത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതിന്റെ തുടർപ്രവർത്തനമെന്ന നിലയിലാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നത്. പരിപാടിയോടനുബന്ധിച്ച് പഞ്ചായത്തിന്റെ 'വിഷുവിന് വിഷരഹിത പച്ചക്കറി' പദ്ധതിയുടെ നടീൽ ഉദ്ഘാടനവും കേരഗ്രാമം ഇടവിള കൃഷി തൈ വിതരണവും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.