ന്യൂമാഹി: കെ-റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ന്യൂമാഹി യൂനിറ്റ് പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി പൊതുയോഗം നടത്തി. കാസർകോടുനിന്നാരംഭിച്ച സംസ്ഥാനതല സമരജാഥക്ക് സ്വീകരണവും നൽകി. ചിത്രകാരനും പരിസ്ഥിതി പ്രവർത്തകനും ഫോക്ലോർ അക്കാദമി മുൻ വൈസ് ചെയർമാനുമായ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സി.ആർ. റസാഖ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എൻ.വി. അജയകുമാർ, ജാഥാ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ചെയർമാൻ എസ്. രാജീവൻ, ജാഥാംഗം ഷൈല കെ. ജോൺ, മിനി കെ. ഫിലിപ്, ശരണ്യരാജ്, അഡ്വ. പി.സി. വിവേക്, എ.പി. ബദറുദ്ദീൻ, പഞ്ചായത്തംഗം ടി.എച്ച്. അസ്ലം, എൻ.കെ. പ്രേമൻ, അഡ്വ. ആർ. അർപണ, സജ്ജാദ് അഹമ്മദ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷഹദിയ മധുരിമ, ഫാത്തിമ കുഞ്ഞിത്തയ്യിൽ, ഷാനു തലശ്ശേരി, കെ. ദിവിത, പി.സി. റിസാൽ എന്നിവർ നേതൃത്വം നൽകി. കലാജാഥയുടെ ഭാഗമായി ഗാനസദസ്സും തെരുവ് നാടകവും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.