തലശ്ശേരി: കതിരൂർ സർവിസ് സഹകരണ ബാങ്കിന് കേന്ദ്ര സർക്കാറിന്റെ നാഷനൽ കോഓപറേറ്റിവ് ഡെവലപ്മെന്റ് കോർപറേഷന്റെ അവാർഡ് ലഭിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കിന് ഈ വർഷം ലഭിക്കുന്ന മൂന്നാമത്തെ അവാർഡാണിത്. ധനകാര്യ സ്ഥാപനമെന്നതിലുപരി പൊതുസമൂഹത്തിന്റെ ആരോഗ്യ കാര്യങ്ങളിലും ജീവകാരുണ്യ രംഗത്തും അനുബന്ധ മേഖലകളിലും സജീവ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ബാങ്കിനെ തേടിയെത്തിയതെന്ന് പ്രസിഡന്റ് ശ്രീജിത്ത് ചോയനും സെക്രട്ടറി കെ. അശോകനും പറഞ്ഞു. സംസ്ഥാനത്ത് മികച്ച പ്രവർത്തനം കാഴ്ചവെച്ച ബാങ്കിനുള്ള 2019 - 20 വർഷത്തെ സംസ്ഥാന സർക്കാർ അവാർഡ്, 2020 -21 വർഷം ഏറ്റവും നല്ല കോവിഡ് റിലീഫ് പാക്കേജ് നടപ്പാക്കിയ ബാങ്കിനുള്ള ദേശീയ അവാർഡ് എന്നിവക്കും അർഹമായി. ആരോഗ്യ സുരക്ഷക്കായി ആഴ്ചയിൽ ഒരുദിവസമെങ്കിലും സൈക്കിൾ ഉപയോഗിക്കാനുള്ള സംവിധാനത്തിന് ബാങ്ക് നേതൃത്വം നൽകും. ഇതിനായി കുറഞ്ഞ പലിശ നിരക്കിൽ സൈക്കിൾ വായ്പ നൽകും. ഏറ്റവും കൂടുതൽ പേർ സൈക്കിൾ സവാരി ചെയ്ത് എത്തുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വാർത്തസമ്മേളനത്തിൽ അസി. സെക്രട്ടറി പി.എം. ഹേമലത, ഡയറക്ടർമാരായ കെ. രാജക്കുറുപ്പ്, കണ്ട്യൻ ഭാസ്കരൻ, നഫീസത്തുൽ മിസ് രിയ, എ.കെ. ശോഭ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.