കാപ്പ ചുമത്തി യുവാവിനെ നാടുകടത്തി

പടം -prathi manjunath -മഞ്ജുനാഥ്​ -------------- കണ്ണൂര്‍: നാലു വര്‍ഷത്തിനിടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പൊലീസ് കാപ്പ ചുമത്തി നാടുകടത്തി. കൂത്തുപറമ്പ്​ സ്റ്റേഷന്‍ പരിധിയിലെ വേങ്ങാട് സ്വദേശി മഞ്ജു നിവാസിലെ മഞ്ജുനാഥിനെയാണ് നാടുകടത്തിയത്. കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവുപ്രകാരമാണ് നാടുകടത്തല്‍. 2018, 2021 വര്‍ഷങ്ങളില്‍ പോക്സോ കേസിലും സ്ഫോടകവസ്തുക്കള്‍ കൈകാര്യംചെയ്ത കേസിലും പ്രതിയാണ് മഞ്ജുനാഥെന്ന്​ പൊലീസ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.