ഇരിട്ടി: മേഖലയിലെ ക്ഷേത്രങ്ങളിൽ ശിവരാത്രി ആഘോഷം വിവിധ കർമങ്ങളോടെയും വിശേഷാൽ പൂജകളോടെയും ആഘോഷിച്ചു. കീഴൂർ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി രാവിലെ മുതൽ വൈകീട്ടുവരെ അഖണ്ഡ നാമജപം നടന്നു. കൂടാതെ രാവിലെ നവകപൂജ, നവകാഭിഷേകം എന്നിവയും നടന്നു. വൈകീട്ട് ഇളനീർ കാവ് വരവ്, തുടർന്ന് ദീപ സമർപ്പണം, തുലാഭാരം തൂക്കൽ, ഇളനീർ അഭിഷേകം, യാമപൂജകൾ എന്നിവയും നടന്നു. മൂലോത്തുംകുന്ന് കൈരാതി കിരാത ക്ഷേത്രത്തിൽ രാവിലെ ലളിത സഹസ്രനാമാർച്ചന നടന്നു. സി.പി. ഭുവനദാസന്റെ കാർമികത്വത്തിൽ നടന്ന ലളിത സഹസ്രനാമാർച്ചനയിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. പായം മഹാവിഷ്ണു ക്ഷേത്രത്തിൽ പുതുതായി നിർമിച്ച നടപ്പന്തൽ സമർപ്പണം നടന്നു. സന്ധ്യയോടെ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ ദീപം തെളിച്ചായിരുന്നു നടപ്പന്തൽ സമർപ്പണം നടന്നത്. തുടർന്ന് സാംസ്‌കാരിക സദസ്സും നടന്നു. കീഴൂർ തെരു ഗണപതി മഹാദേവ ക്ഷേത്രത്തിൽ ഇളനീർ കാവ് വരവ്, ഇളനീർ അഭിഷേകം, തിടമ്പെഴുന്നള്ളത്ത് എന്നിവയും നടന്നു. തന്തോട് ചോംകുന്ന് ശിവക്ഷേത്രം, വയത്തൂർ കാലിയാർ ക്ഷേത്രം എന്നിവിടങ്ങളിലും വിവിധ ക്ഷേത്ര ചടങ്ങുകളോടെയും വിശേഷാൽ പൂജകളോടെയും ശിവരാത്രി ആഘോഷം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.