പയ്യന്നൂർ: ഭരതനാട്യവും മോഹിനിയാട്ടവും സമന്വയ നടനമായി വേദിയിലെത്തിച്ച് കലാമണ്ഡലം ലതയും സഹോദരി കലാക്ഷേത്ര വിദ്യാലക്ഷ്മിയും. കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലുള്ള സൗത്ത് സോൺ കൾചറൽ സൻെറർ പിലാത്തറ ലാസ്യയിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയാണ് കോവിഡ് തീർത്ത ആലസ്യത്തിൽ നിന്നുണർന്ന് കലയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന സായന്തനം സമ്മാനിച്ചത്. മോഹിനിയാട്ടത്തിന് ലയലാസ്യവർണം നൽകിയത് ഡോ. കലാമണ്ഡലം ലത ഇടവലത്താണ്. ഒപ്പം ഭരതനാട്യ മുദ്രകൾകൊണ്ട് നടനവേദി ധന്യമാക്കിയത് കലാക്ഷേത്ര വിദ്യാലക്ഷ്മിയും. വായ്പാട്ട് ഭാഗ്യലക്ഷ്മി ഗുരുവായൂർ ആയിരുന്നു. ഹരിദേവ് തിരുവനന്തപുരം, റിജേഷ് ഗോപാലകൃഷ്ണൻ ചെന്നൈ, ഹരിത തമ്പാൻ, അഭിഷേക് കുഞ്ഞിരാമൻ ന്യൂഡൽഹി എന്നിവരായിരുന്നു മേളക്കാർ. ----------- പി.വൈ.ആർ ഡാൻസ് പിലാത്തറ ലാസ്യയിൽ ഡോ. കലാമണ്ഡലം ലതയും കലാക്ഷേത്ര വിദ്യാലക്ഷ്മിയും അവതരിപ്പിച്ച ഭരതനാട്യ, മോഹിനിയാട്ട നടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.