കനത്ത പൊലീസ് ജാഗ്രത മാഹിയിലും

മാഹി: മേഖലയിലെ ചാലക്കര പ്രദേശത്തോട് ചേർന്നുകിടക്കുന്ന പുന്നോലിൽ രാഷ്ട്രീയ കൊലപാതകം നടന്ന പശ്ചാത്തലത്തിൽ മാഹി പൊലീസ് അതിർത്തി പ്രദേശങ്ങളിൽ ചെക്ക് പോസ്റ്റ് സംവിധാനം ഏർപ്പെടുത്തി. പട്രോളിങ്ങും ശക്തമാക്കി. സംഭവം നടന്ന പ്രദേശവും വീടും മാഹി എസ്.പി രാജശങ്കർ വെള്ളാട്ട് സന്ദർശിച്ചു. ന്യൂ മാഹി പൊലീസ് സ്റ്റേഷനിലെത്തി സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും സമാധാനം സംരക്ഷിക്കാൻ എല്ലാ സഹകരണവും ഉറപ്പുനൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.