മാഹി: വിഖ്യാത ചിത്രകാരൻ സദു അലിയൂരിന് ശ്രദ്ധാഞ്ജലി അർപ്പിച്ച് ചോമ്പാൽ കാപ്പുഴക്കൽ ബീച്ചിൽ നിറ തീരം ചിത്രകല ക്യാമ്പ് നടത്തി. കേരളത്തിലെ 35 കലാകാരന്മാർ പങ്കെടുത്തു. ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. കോട്ടയിൽ രാധാകൃഷ്ണൻ, വാർഡ് മെംബർ കവിത, ടി.പി. ശ്രീധരൻ, ജഗദീഷ് പാലയാട്ട് എന്നിവർ സംസാരിച്ചു. തുടർന്നു കുട്ടികൾക്കായി പട്ടം പറത്തൽ മേള നടന്നു. വൈകീട്ട് നടന്ന അനുസ്മരണ പരിപാടിയിൽ അഭിലാഷ് തിരുവോത്ത്, സുരേഷ് കൂത്തുപറമ്പ്, ലിധി ലാൽ, പ്രമോദ് മാണിക്കോത്ത്, കലേഷ് കെ. ദാസ് എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ ബാല ചിത്രകാരൻ ഹർഷൽ ദീപ്തിനെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.