വീട്ടുപറമ്പിൽ തീപിടിത്തം

ഉരുവച്ചാൽ: ടൗണിന് സമീപത്തെ വീട്ടുപറമ്പിൽ തീപിടിച്ചത്​ പരിഭ്രാന്തി പടർത്തി. നജീബ് മൻസിലിൽ പരേതനായ അബ്ദുല്ല ഹാജിയുടെ വീട്ടുപറമ്പിലെ അര ഏക്കറോളം സ്ഥലമാണ് കത്തിനശിച്ചത്. തീ പടർന്ന് വീട്ടുമുറ്റത്തേക്ക് എത്തിയപ്പോൾ ഓടിയെത്തിയ നാട്ടുകാർ നിയന്ത്രിച്ചതിനാൽ മറ്റിടങ്ങളിലേക്ക് പടരുന്നത്​ ഒഴിവായി. ശനിയാഴ്​ച ഉച്ച മൂന്നരയോടെയാണ് സംഭവം. വൈദ്യുതി ലൈനിൽ തട്ടിയ ഉണങ്ങിയ മരച്ചില്ലയിൽ തീപിടിച്ച് വീട്ടുപറമ്പിലെ കുറ്റിക്കാട്ടിലേക്ക് പടരുകയായിരുന്നു. വൈദ്യുതി ലൈനുകളും കേബിളുകളും കത്തിനശിച്ചു. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ ദുരന്തമൊഴിവായി. മട്ടന്നൂർ അഗ്നിരക്ഷസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ്​ തീയണച്ചത്​. മട്ടന്നൂർ എസ്.ഐ ഗണേശന്‍റെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. ----------------- പടം urivachal fire ഉരുവച്ചാലിലെ വീട്ടുപറമ്പിൽ തീപിടിച്ചതിനെ തുടർന്ന് അഗ്നിരക്ഷസേന അണക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.