കതിരൂർ: ഹരിത കേരളം ജില്ല മിഷന്റെയും കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഹരിത പാഠശാല സംഘടിപ്പിച്ചു. പഞ്ചായത്തുതല സമ്പൂർണ ശുചിത്വ പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടി കലക്ടർ എസ്. ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു. സമ്പൂർണ ശുചിത്വ പദ്ധതി റിപ്പോർട്ട് ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരന് നൽകി കലക്ടർ പ്രകാശനം ചെയ്തു. വിവിധ വിഷയങ്ങളിൽ ജി. സഹദേവൻ, കെ. ലത റാണി, കെ.പി. റംസീന, കെ. ലക്ഷ്മി ലേഖ, കെ. നാരായണൻ, ഇ.കെ. സോമശേഖരൻ എന്നിവർ ക്ലാസെടുത്തു. ജില്ല പഞ്ചായത്ത് അംഗം മുഹമ്മദ് അഫ്‌സൽ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.ടി. റംല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.പി. സനില, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി. റംസീന, അംഗം സനില പി. രാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.