കണ്ണൂർ: സമ്പൂർണ അർബുദ നിയന്ത്രിത മേഖലയായി മാറ്റുന്നതിന് കണ്ണൂർ കോർപറേഷന്റെയും പൊതുജനാരോഗ്യ വകുപ്പിന്‍റെയും കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടപ്പിലാക്കുന്ന അഞ്ചാംഘട്ടം ഗ്രാമതല ക്യാമ്പുകൾക്ക് പയ്യാമ്പലം ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. കണ്ണൂർ കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ എം.പി. രാജേഷ്, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർപേഴ്സൻ അഡ്വ. പി. ഇന്ദിര, ഇംപ്ലിമൻെറിങ് ഓഫിസർ ഡോ. രാജേശ്വരി രാജ്, മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ, മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ, മെഡിക്കൽ ഓഫിസർമാരായ ഡോ. ഹർഷ ഗംഗാധരൻ, ഡോ. ടി.ആർ. ദീപ്തി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയിൽ തുടർ പരിശോധനകൾ നിർദേശിച്ചവർക്കെല്ലാം ഫെബ്രുവരി 27ന് നടത്തുന്ന മെഗാക്യാമ്പിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. അടുത്ത ക്യാമ്പ് ഞായറാഴ്ച തളാപ്പ് മിക്സഡ് യു.പി സ്കൂളിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.