മുസ്​ലിം ലീഗ് സ്നേഹാദരവ്

കണ്ണൂർ: കോർപറേഷൻ കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട മുസ്​ലിം ലീഗ് അംഗങ്ങൾക്ക് കോർപറേഷൻ കൗൺസിൽ പാർട്ടിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സ്നേഹാദരവ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്​ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സി. സമീർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.പി. താഹിർ, കണ്ണൂർ മണ്ഡലം പ്രസിഡൻറ്​ ഫാറൂഖ് വട്ടപ്പൊയിൽ, അഴീക്കോട്‌ മണ്ഡലം പ്രസിഡൻറ്​ കെ.വി. ഹാരിസ്, ഡെപ്യൂട്ടി മേയർ ഷബീന ടീച്ചർ, മുൻ മേയർ സി. സീനത്ത്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷമീമ ടീച്ചർ, സിയാദ് തങ്ങൾ, വളപട്ടണം പഞ്ചായത്ത് പ്രസിഡൻറ്​ പി.പി. ഷമീമ, കോർപറേഷൻ കൗൺസിലർമാരായ മുസ്​ലിഹ് മഠത്തിൽ, കെ.പി. അബ്ദുറസാഖ്, കെ.എം. സാബിറ ടീച്ചർ, അഷറഫ് ചിറ്റുള്ളി, കെ.പി. റാഷിദ്, വനിത ലീഗ് നേതാക്കളായ പി. കൗലത്ത്, റംസീന റൗഫ് എന്നിവർ സംസാരിച്ചു. ---------- photo: snehatharav ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.