മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് -മാഹി ബൈപാസ് നിർമാണം വേഗത്തിൽ പുരോഗമിക്കവേ അഞ്ചരക്കണ്ടി പുഴക്കുകുറുകെ നിർമിച്ച പാലത്തിന് കെട്ടിയ ബണ്ടുകൾ യന്ത്രം ഉപയോഗിച്ച് നീക്കിത്തുടങ്ങി. ബണ്ട് മാറ്റി മണ്ണ് പൂർണമായി നീക്കുന്നതോടെ തടസ്സമില്ലാതെ പുഴ ഒഴുകിത്തുടങ്ങും. ഇവിടെ ബണ്ട് നിർമിച്ചത് കാരണം മഴയിൽ പ്രദേശത്ത് വെള്ളക്കെട്ട് പതിവാണ്. പുഴയിലെ മണ്ണ് നീക്കുന്നതോടെ പ്രശ്നത്തിന് പരിഹാരമാവും. പാലവും റോഡും ബന്ധിപ്പിക്കുന്ന പ്രവർത്തനം വേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ––––––––––––––– കെട്ടിടം പൊളി അവസാനഘട്ടത്തിൽ എടക്കാട്: ദേശീയപാത വികസനത്തിൻെറ ഭാഗമായുള്ള കെട്ടിടം പൊളി അവസാനഘട്ടത്തിലെത്തി. മുഴപ്പിലങ്ങാട് വില്ലേജിലെ മിക്ക കെട്ടിടങ്ങളും പൊളിച്ചു നിരപ്പാക്കിത്തുടങ്ങി. കുളം ബസാറിലെ റോഡിനോട് ചേർന്നുകിടക്കുന്ന മുഴുവൻ വ്യാപാര സ്ഥാപനങ്ങളും പൊളിച്ചുനീക്കാൻ തുടങ്ങി. വികസനത്തിനായി വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചെങ്കിലും പുതിയ കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയാണ്. റോഡ് വികസനം യാഥാർഥ്യമാകുന്നതോടെ ബസാറിലെ വ്യാപാര മേഖലയും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരി വ്യവസായി സമിതി യൂനിറ്റ് പ്രസിഡന്റ് മോഹനൻ പറഞ്ഞു. photo
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.