പാനൂർ: കല്ലിക്കണ്ടി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട് പാലം പൊളിച്ചുമാറ്റുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ഫെബ്രുവരി 19 മുതൽ തടസ്സപ്പെടും. ചെറിയ യാത്രാവാഹനങ്ങൾ പാലത്തിനോടുചേർന്ന് നിർമിച്ച റോഡുവഴി പോകണം. പാറാട് ഭാഗത്തേക്ക് പോകേണ്ട കല്ലിക്കണ്ടി ഭാഗത്തുനിന്നുള്ള ബസ് അടക്കമുള്ള വലിയ ചരക്ക് വാഹനങ്ങൾ കല്ലിക്കണ്ടി -തൂവക്കുന്ന് -കുന്നോത്തുപറമ്പ് വഴി പാറാടിലേക്കും കല്ലിക്കണ്ടി ഭാഗത്തേക്ക് പോകേണ്ട പാറാടുനിന്നുള്ള വാഹനങ്ങൾ ഇതേ റൂട്ട് തിരിച്ചും ഉപയോഗിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.