പയ്യാമ്പലത്ത്​ വാടക വീട്​ കേന്ദ്രീകരിച്ച്​ അനാശാസ്യം; നടത്തിപ്പുകാർ അറസ്റ്റിൽ

കണ്ണൂർ: പയ്യാമ്പലത്ത്​ വാടക വീട്​ കേന്ദ്രീകരിച്ച്​ അനാശാസ്യം നടത്തിയ സംഭവത്തിൽ രണ്ടുപേരെ കണ്ണൂർ ടൗൺ പൊലീസ്​ അറസ്റ്റുചെയ്തു. വാടകക്ക്​ വീടെടുത്ത്​ 'ലൗ ഷോർ' എന്ന പേരിലാണ്​ അനാശാസ്യം നടത്തിവന്നത്​. വീട്ടുടമയിൽനിന്നും നാട്ടുകാരിൽനിന്നും നിരന്തരം പരാതി ലഭിച്ചതിനെ തുടർന്നാണ്​ ടൗൺ സി.ഐ ശ്രീജിത്ത്​ കൊടേരിയുടെ നേതൃത്വത്തിൽ റെയ്​ഡ്​ നടത്തിയത്​. വീട്​ വാടകക്കെടുത്ത തോട്ടട സ്വദേശി പ്രശാന്ത്​ കുമാർ, സഹായി ബംഗാൾ കാട്ടുവ സ്വദേശി ദീപ്​ നാഥ്​ ബോസ്​ എന്നിവരാണ്​ അറസ്റ്റിലായത്​. വനിത പൊലീസ്​ ഉൾപ്പെടെയുള്ള സംഘമെത്തി റെയ്​ഡ്​ നടത്തുമ്പോൾ അഞ്ചോളം മുറികളിൽ പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം വന്നതാണെന്നാണ്​ ഇവർ പൊലീസിനോട്​ പറഞ്ഞത്​. മതിയായ രേഖയോ ലൈസൻസോ ഇല്ലാതെയാണ്​ ലൗ ഷോർ പ്രവർത്തിച്ചിരുന്നത്​. രജിസ്റ്റർ പരിശോധിച്ചപ്പോൾ പല ദിവസങ്ങളിലും നിരവധിപേർ ഇവിടെ വന്നുപോയതായി പൊലീസ്​ കണ്ടെത്തി. സംഭവത്തിൽ കേസെടുത്തു. ഇതിനു സമാനമായി പലയിടത്തും അനാശാസ്യം നടക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നതായും സി.ഐ ശ്രീജിത്ത്​ കൊടേരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.