സിൽവർ ലൈൻ: അറസ്റ്റിൽ പ്രതിഷേധം

കണ്ണൂർ: ചിറക്കലിൽ കെ-റെയിൽ അധികൃതർ സ്ഥാപിച്ച കല്ല് പിഴുതുമാറ്റിയെന്നാരോപിച്ച് സമരസമിതി പ്രവർത്തകരായ കാപ്പാടൻ ശശിധരൻ, രാജേഷ് പാലങ്ങാട്ട്​ എന്നിവരെ അറസ്റ്റുചെയ്ത് ജയിലിലടച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രകടനവും യോഗവും സംഘടിപ്പിച്ചു. ആർ.എം.പി.ഐ ജില്ല സെക്രട്ടറി പി.പി. മോഹനൻ ഉദ്ഘാടനം ചെയ്തു. കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ല കൺവീനർ പി.സി. വിവേക് അധ്യക്ഷത വഹിച്ചു. ഡോ. ഡി. സുരേന്ദ്രനാഥ്, കെ. സുനിൽകുമാർ, അഡ്വ. കസ്തൂരി ദേവൻ, കെ.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ---------------- k rail prethishedam സിൽവർലൈൻ സമരസമിതി പ്രവർത്തകരെ അറസ്​റ്റ്​ ചെയ്​തതിൽ പ്രതിഷേധിച്ച്​ നടന്ന യോഗം പി.പി. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.