ഇവിടെ പഠനം ഇനി കൂടുതൽ സ്മാർട്ടാണ്​..​

കണ്ണൂർ: നവകേരളം കർമപദ്ധതി 'വിദ്യാകിരണം' മിഷന്റെ ഭാഗമായി കിഫ്ബി ഫണ്ടായ ഒരുകോടി രൂപ വീതം ചെലവഴിച്ച് നിർമിച്ച ജില്ലയിലെ രണ്ട് സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ചുണ്ടങ്ങാപ്പൊയിൽ ജി.എച്ച്.എസ്.എസ്, പെരിങ്ങോം ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് നടക്കുക. മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ചുണ്ടങ്ങാപ്പൊയിൽ സ്‌കൂളിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. താഴത്തെ നിലയിൽ നാലു ക്ലാസ് മുറികളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി രണ്ടു ടോയ്‌ലറ്റ് ബ്ലോക്കുകളും ഒന്നാം നിലയിൽ രണ്ടു ക്ലാസ് മുറികളും ആൺകുട്ടികൾക്കായി ഒരു ടോയ്‌ലറ്റ് ബ്ലോക്കുമാണ് ഒരുക്കിയിട്ടുള്ളത്. പെരിങ്ങോം ജി.എച്ച്.എസ്.എസിൽ ഇരുനിലകളിലായി നാലു ക്ലാസ് മുറികളും ഒരു ടോയ്‌ലറ്റ് ബ്ലോക്ക് വീതവുമാണ് നിർമിച്ചിട്ടുള്ളത്. കിഫ്ബി, പ്ലാൻ ഫണ്ട്, മറ്റ് ഫണ്ടുകൾ എന്നിവ പ്രയോജനപ്പെടുത്തി സംസ്ഥാനത്ത് പുതുതായി നിർമിച്ച 53 സ്‌കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് വ്യാഴാഴ്ച നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.