ധർണ നടത്തി

ധർണ നടത്തിപടം: സി.ബി.ഡി.സി.എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ പി.എ. നസീർ ഉദ്ഘാടനം ചെയ്യുന്നു ഇരിട്ടി: സഹകരണ ബാങ്കിന്‍റെയും സംഘങ്ങളുടെയും കലക്​ഷൻ ഏജന്‍റുമാരോട്​ സർക്കാർ കാട്ടുന്ന അവഗണനക്കും നീതിനിഷേധത്തിനുമെതിരെ സി.ബി.ഡി.സി.എ ഇരിട്ടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അസി. രജിസ്ട്രാർ ഓഫിസിനു മുന്നിൽ പണിമുടക്കും ധർണയും നടത്തി. സ്ഥിരംനിയമനം ഉറപ്പുവരുത്തുക, പെൻഷൻ പദ്ധതിയിൽ അംഗമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ്​ പണിമുടക്ക്.​ യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടറി പി.എ. നസീർ ഉദ്ഘാടനം ചെയ്തു. താലൂക്ക് കമ്മിറ്റി പ്രസിന്‍റ്​​ പിയൂസ് അഗസ്റ്റിൻ അധ്യക്ഷതവഹിച്ചു. ശോഭന വിജയൻ, നിവിൽ മാനുവൽ, കുഞ്ഞികൃഷ്ണൻ, ടി. നിർമല, ജോളിക്കുട്ടി, ജോഷിമോൻ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.