ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ്:കോസ്മോസ് ക്ലബ് ചാമ്പ്യന്മാർ

തലശ്ശേരി: കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന കണ്ണൂർ ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് 22 റൺസിന് കണ്ണൂർ കമ്പിൽ അപ്പാച്ചി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ആദ്യം ബാറ്റ് ചെയ്ത കോസ്മോസ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുത്തു. മറുപടിയായി അപ്പാച്ചി ക്രിക്കറ്റ് ക്ലബിന് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 122 റൺസ് എടുക്കുവാനെ സാധിച്ചുള്ളൂ. 34 റൺസും രണ്ട് വിക്കറ്റും വീഴ്ത്തി കോസ്മോസ് ക്രിക്കറ്റ് ക്ലബ് താരം സി.കെ. ഷാജിർ ഫൈനലിലെ മാൻ ഓഫ് ദ മാച്ചായി. ടൂർണമെന്‍റിലെ മികച്ച താരമായി കോസ്മോസ് ക്രിക്കറ്റ് ക്ലബിന്‍റെ ജംഷീദിനെയും മികച്ച ബാറ്ററായി രഞ്ജി ക്രിക്കറ്റ് ക്ലബിന്‍റെ മുസദ്ദിക്കിനെയും മികച്ച ബൗളറായി കോസ്മോസ് ക്രിക്കറ്റ് ക്ലബ്ലിന്‍റെ പി.പി. ബദറുദ്ദീനെയും തിരഞ്ഞെടുത്തു. ചൊവ്വാഴ്ച നടന്ന സി ഡിവിഷൻ ഉദ്ഘാടന മത്സരത്തിൽ തളിപ്പറമ്പ് കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് 31 റൺസിന് ടെലിച്ചറി ക്രിക്കറ്റ് ക്ലബിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടിയായി ടെലിച്ചറി ക്രിക്കറ്റ് ക്ലബ് 18.5 ഓവറിൽ 114 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തി കൊട്ടാരം ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് താരം ബിൽജോ മാൻ ഓഫ് ദ മാച്ചായി. ---------------- പടം.......കണ്ണൂർ ജില്ല ബി ഡിവിഷൻ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ചാമ്പ്യന്മാരായ തലശ്ശേരി കോസ്മോസ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ ട്രോഫിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.