ട്രെയിനിൽനിന്ന് മദ്യം പിടികൂടി

കണ്ണൂർ: ട്രെയിനിൽനിന്ന്​ ​ആർ.പി.എഫ്,​ ഗോവൻ നിർമിത മദ്യം പിടികൂടി. നിസാമുദ്ദീൻ -എറണാകുളം മംഗള എക്സ്​പ്രസിൽ നിന്നാണ്​ 21,000 രൂപ വിലയുള്ള 30 കുപ്പി മദ്യം​ പിടികൂടിയത്​. തുടർ നടപടിക്കായി കണ്ണൂർ എക്സൈസിന്​ കൈമാറി. പ്രതിയെ കിട്ടിയിട്ടില്ല. ട്രെയിൻ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എസ്​ നാല്​ കോച്ചിൽ 49ാമത്​ സീറ്റിന്‍റെ അടുത്തായി ബാഗിൽ സൂക്ഷിച്ച നിലയിലാണ്​ ഇവ കണ്ടെത്തിയത്​. എ.കെ. ശ്രീലേഷ്, എം.വി. അസീസ്​, ഡി.കെ. അനിൽ കുമാർ, കെ.പി. ഹരീന്ദ്രൻ, അബ്ബാസ്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.