സർക്കാർ പ്രശ്നത്തിൽ യഥാസമയം ഇടപെട്ടു -എം.വി. ജയരാജൻ

ഇരിട്ടി: ആറളം ഫാമിലെ കാട്ടാന ആക്രമണത്തിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ സ്ഥലം സന്ദർശിച്ച്‌ തീരുമാനമെടുത്തത്‌, ജനകീയ പ്രശ്‌നങ്ങൾ തത്സമയം പരിഹരിക്കാനുള്ള എൽ.ഡി.എഫ്‌ സർക്കാറിന്റെ നയസമീപനത്തിലെ വ്യത്യസ്‌തതയാണെന്ന്‌ സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. ചെത്തുതൊഴിലാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന്‌ സി.പി.എം ജില്ല കമ്മിറ്റി, മന്ത്രിമാർ ഫാം സന്ദർശിച്ച്‌ പരിഹാരം കാണണമെന്ന്‌ അഭ്യർഥിച്ചിരുന്നു. സർക്കാർ തീരുമാനത്തിൽ മന്ത്രിമാരായ എം.വി. ഗോവിന്ദൻ, കെ. രാധാകൃഷ്‌ണൻ, എ.കെ. ശശീന്ദ്രൻ എന്നിവർ ഫാമിലെത്തി ചർച്ച നടത്തി ആനമതിൽ നിർമാണം ഏറ്റെടുക്കാൻ നിർദേശിച്ചു. ആനമതിൽ നിർമാണം മുഖ്യ ആവശ്യമായി ജനങ്ങളും ജനപ്രതിനിധികളും ഉയർത്തിയ സാഹചര്യത്തിൽ പാർട്ടി ജില്ല കമ്മിറ്റി ഗൗരവപൂർവമാണ്‌ വിഷയം സർക്കാറിന്‌ മുന്നിലെത്തിച്ചത്‌. പരിഹരിക്കാൻ ഇടപെട്ട സർക്കാറിനെയും സ്ഥലം സന്ദർശിച്ച മന്ത്രിമാരെയും ജില്ല കമ്മിറ്റി അഭിവാദ്യം ചെയ്യുന്നുവെന്നും ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.