ഡയനാമോസ് ഈവനിങ്​ ഫുട്ബാൾ ടൂർണമെൻറിന് തുടക്കം

ഡയനാമോസ് ഈവനിങ്​ ഫുട്ബാൾ ടൂർണമൻെറിന് തുടക്കം ഇരിക്കൂർ: ഡയനാമോസ് എഫ്.സി ഫ്ലഡ്‌ലിറ്റ്​ ഡ്രീം വേൾഡ് കപ്പ്‌ ഫുട്ബാൾ ടൂർണമൻെറിന് മുന്നോടിയായി ഈവനിങ്​ ഫുട്ബാൾ മത്സരത്തിന്‍റെ ഉദ്ഘാടനം സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഫെബ്രുവരി 18 വരെയാണ് മത്സരങ്ങൾ നടക്കുന്നത്. ഡയനാമോസ് ക്ലബ് പ്രസിഡന്‍റ്​ കെ.ആർ. അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. സി.വി. ഫൈസൽ മുഖ്യാതിഥിയായി. മർച്ചൻ്റ് അസോസിയേഷൻ പ്രസിഡൻറ്​ പി. മുനീറുദ്ദീൻ, സി.സി. ഹനീഫ, സി.സി. ഷാജഹാൻ, എ.പി. മർസൂക്, ആർ.പി. നാസർ, വി. സിയാദ്, പി. സിദ്ദീഖ്, എൻ.പി. ശാദുലി, പി. ഷെമീം, പി. സാജിദ്, കീത്തടത്ത് അബ്ദുൽ സലാം, അലാന രാജൻ, എം.പി. ഹാരിസ്, എൻ. ശുക്കൂർ തുടങ്ങിയവർ സംസാരിച്ചു. ബ്രദേഴ്​സ് എഫ്.സി ഒളവറയും ഫലാഫീൽ എഫ്.സി ശ്രീകണ്ഠപുരവും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിൽ നാലു ഗോളുകൾക്ക് ഫലാഫീൽ ശ്രീകണ്ഠപുരം വിജയിച്ചു. ഫലാഫീലിന്‍റെ മിഥുൻ മാൻ ഓഫ് ദ മാച്ചായി. ----------------------- ചിത്രം: ഈവനിങ്​ ഫുട്ബാൾ ടൂർണമൻെറ് ഉദ്ഘാടനം സജീവ് എം.എൽ.എ ജോസഫ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.