കൂത്തുപറമ്പ് മണ്ഡലത്തിൽ ഹൈടെക് ഫിഷ് മാർട്ടുകൾ

പാനൂർ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ്​ മണ്ഡലത്തിൽ ഹൈടെക് ഫിഷ് മാർട്ട് ആരംഭിക്കും. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ കെ.പി. മോഹനൻ എം.എൽ.എ തദ്ദേശ സ്ഥാപന പ്രസിഡന്റുമാരുടെ യോഗം വിളിച്ചു. കമീഷൻ വ്യവസ്ഥയിലാണ് മത്സ്യം അനുവദിക്കുക. നിരവധി പേർക്ക് തൊഴിൽ സാധ്യതയുള്ള പദ്ധതിയാണിതെന്ന് മത്സ്യഫെഡ് ജില്ല മാനേജർ വി. രജിത പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ ചെയർപേഴ്സൻ വി. സുജാത, പാനൂർ നഗരസഭ വൈസ് ചെയർപേഴ്സൻ പ്രീത അശോക്, മൊകേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ പി. വത്സൻ, പാട്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ എൻ.വി. ഷിനിജ, കോട്ടയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ എം. ധർമജ, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്തംഗം എം.കെ. അരവിന്ദാക്ഷൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.