ലോറിയിടിച്ച് സ്കൂട്ടർ യാത്രികന് പരിക്ക്

പേരാവൂര്‍: മാലൂര്‍ റോഡ് ടാറിങ് പ്രവൃത്തിക്കായി സാധനങ്ങള്‍ കൊണ്ടുപോവുകയായിരുന്ന ലോറി സ്‌കൂട്ടറിലിടിച്ച്​ യാത്രികന് പരിക്ക്. പേരാവൂരില്‍ നിന്ന്​ വീട്ടിലേക്ക് സാധങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടെ വെള്ളര്‍വള്ളി വേരുമടക്കി വളവിലുണ്ടായ അപകടത്തില്‍ തോലമ്പ്ര പോത്തുകുഴി സ്വദേശി ചെമ്പന്നിയില്‍ സോജോവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ സ്‌കൂട്ടർ പൂര്‍ണമായി തകര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.