തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക്​ ഒരുകോടി

തളിപ്പറമ്പ്: തളിപ്പറമ്പ് താലൂക്ക് ആശുപത്രി വികസനത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതിയായി. ആശുപത്രി മെറ്റേണിറ്റി ബ്ലോക്ക് വികസനത്തിനാണ് ഫണ്ട് അനുവദിച്ചത്. പുതിയ ബ്ലോക്കിൽ ലിഫ്റ്റ് സംവിധാനം സ്ഥാപിക്കൽ, ജനറേറ്റർ സ്ഥാപിക്കൽ, എ.സി സംവിധാനം ഒരുക്കൽ തുടങ്ങിയവയാണ് തുക ഉപയോഗിച്ച് നടപ്പിലാക്കുക. ആശുപത്രി വികസനവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്ന് ആശുപത്രി സമഗ്ര വികസനത്തിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിരുന്നു. ഇതുപ്രകാരം മാസ്റ്റർ പ്ലാൻ തയാറാക്കിവരുകയാണ്. അടുത്ത ഘട്ടത്തിൽ ഓപറേഷൻ തിയറ്റർ കോംപ്ലക്സ്, ഒ.പി നവീകരണം, അഗ്നിസുരക്ഷ സംവിധാനം സ്ഥാപിക്കൽ തുടങ്ങി 22 കോടിയോളം രൂപയുടെ പ്രവൃത്തിയും നടക്കാനുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.