നിയന്ത്രണങ്ങളിൽ അടഞ്ഞ്​ കണ്ണൂർ

കണ്ണൂർ: കോവിഡ്​ വ്യാപനത്തെ തുടർന്ന്​ തുടർച്ചയായ മൂന്നാമത്തെ ഞായറാഴ്​ചയും . പൂർണമായ സഹകരണമാണ്​ ആളുകളുടെ ഭാഗത്തുനിന്നുണ്ടായത്​. അത്യാവശ്യക്കാർ മാത്രമാണ്​ പുറത്തിറങ്ങിയത്​. ലോക്​ഡൗണിന്​ സമാനമായ നിയ​​ന്ത്രണങ്ങളാണ്​ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായത്​​. പഴം, പച്ചക്കറി, ഹോട്ടൽ, ബേക്കറി തുടങ്ങിയ അവശ്യസാധനങ്ങൾ വിൽക്കുന്ന ചുരുക്കം കടകൾ മാത്രമേ തുറന്നുള്ളൂ. ജില്ലയുടെ വിവധ ഭാഗങ്ങളിൽ പൊലീസ്​ നിരീക്ഷണവും പരിശോധനയും ശക്തമായി തുടർന്നു. കണ്ണൂർ, തലശ്ശേരി, ഇരിട്ടി, പയ്യന്നൂർ തുടങ്ങിയ നഗരങ്ങളിൽ പൊലീസ് പരിശോധന നടത്തിയാണ്​ വാഹനങ്ങൾ കടത്തിവിട്ടത്​.​ ചുരുക്കം സ്വകാര്യ, കെ.എസ്​.ആർ.ടി.സി ബസുകൾ മാത്രമാണ്​ ​േറാഡിലിറങ്ങിയത്​. photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.