കല്യാശ്ശേരിയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി ആരംഭിച്ച ഏഴിലോട്- പുതിയ പുഴക്കര റോഡ്, കുപ്പം ചുടല പാണപ്പുഴ എടക്കോം റോഡിന്റെ പ്രവൃത്തി എന്നിവ നീണ്ടുപോകുന്നതിലെ ജനങ്ങളുടെ ആശങ്ക യോഗത്തിൽ പങ്കുവെച്ചു. കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ കാരണം വൈകിയ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എം.എൽ.എ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ചന്തപുര-കണ്ണപുരം റോഡ്, തളിപറമ്പ്-പട്ടുവം- ചെറുകുന്ന് റോഡ് പ്രവൃത്തികൾ അവസാനഘട്ടത്തിലാണ്. പൊതുമരാമത്ത് റോഡ് പ്രവൃത്തികളായ വെങ്ങര മൂലക്കീൽ കടവ് റോഡ് മെക്കാഡം ടാറിങ് പൂർത്തിയായി. കുപ്പം-പാറമ്മേൽ കടവ് കാവുങ്കൽ റോഡ് (മൂന്നു കോടി രൂപ), പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ (2.5 കോടി രൂപ), മുട്ടം ബസാർ റോഡ് (ഒരു കോടി രൂപ), പാണപ്പുഴ-കണാരം വയൽ ഏര്യം എടക്കോം റോഡ് (മൂന്നു കോടി രൂപ) എന്നിവയുടെ പ്രവൃത്തി ഫെബ്രുവരി അവസാനവാരത്തോടെ പൂർത്തിയാകും. ഒന്നരക്കോടി രൂപ ചെലവഴിച്ച് മാട്ടൂൽ-മടക്കര റോഡ് പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. പരിയാരം ഗവ ആയുർവേദ കോളജ് ആശുപത്രി പേ വാർഡ് ഐ.പി ബ്ലോക്കിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. രണ്ട് കോടി രൂപ അനുവദിച്ച വനിത ഹോസ്റ്റൽ ഒന്നാംഘട്ട പ്രവൃത്തി അന്തിമഘട്ടത്തിലാണ്. രണ്ട് കോടി രൂപ ചെലവഴിച്ചുള്ള രണ്ടാംഘട്ട പ്രവൃത്തി സാങ്കേതികാനുമതിക്കായി സമർപ്പിച്ചു. ആറ് കോടി രൂപയുടെ എസ്റ്റിമേറ്റിൽ പഴയങ്ങാടി താലൂക്ക് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സാങ്കേതികനുമതിക്കായി സമർപ്പിച്ചു. വെങ്ങര ഗവ. ഐ. ടി. ഐ കെട്ടിടം മേയ് മാസം പൂർത്തിയാകും. കുഞ്ഞിമംഗലം ഹയർ സെക്കൻഡറി സ്കൂൾ ലാബ്, ലൈബ്രറി പ്രവൃത്തി ഫെബ്രുവരിയിലും പൂർത്തിയാകും. ഒരു കോടി രൂപ അനുവദിച്ച കൊട്ടില ഗവ ഹയർ സെക്കൻഡറി സ്കൂൾ ലാബ് ലൈബ്രറി വേഗത്തിൽ പൂർത്തീകരിക്കാനും ഒരു കോടി രൂപ ചെലവിൽ ഈ കെട്ടിടത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തി ആരംഭിക്കാനും തീരുമാനമായി. നെരുവബ്രം ടെക്നിക്കൽ സ്കൂൾ വർക്ക്ഷോപ്പ് ലാബ് കെട്ടിടം പൂർത്തിയായി. മടക്കര ഗവ വെൽഫയർ എൽ.പി സ്കൂൾ ടൻെറർ നടപടിയായി. പ്രവൃത്തി ഉടൻ ആരംഭിക്കാൻ എം.എൽ.എ നിർദേശം നൽകി. വണ്ണാത്തിക്കടവ് പാലം പ്രവൃത്തി മേയ് മാസം പൂർത്തീകരിക്കും. വെങ്ങര ​െറയിൽവേ മേൽപ്പാലം പ്രവൃത്തി പുരോഗമിക്കുകയാണ്. പഴയങ്ങാടി പാലം ഏപ്രിലിൽ ടെൻഡർ ചെയ്യാൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മൂലക്കീൽ കടവ് പാലം കിഫ്ബിയുടെ അംഗീകാരത്തിന് സമർപ്പിച്ചു. പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിൽ സോളാർ ലൈറ്റുകൾ നന്നാക്കുന്നതിനായുള്ള കരാർ അനർട്ടിന് നൽകികൊണ്ടുള്ള എഗ്രിമെന്റ് രണ്ടാഴ്ചക്കുള്ളിൽ ഒപ്പിടുന്നതാണെന്ന് കെ.എസ്.ടി.പി എക്സി. എൻജിനീയർ അറിയിച്ചു. ചിത്ര വിശദീകരണം: എം. വിജിൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.