ഈ പൊതിച്ചോറിന് കരുണയുടെ സ്വാദ്

തലശ്ശേരി: ഞായറാഴ്ച ലോക്​ഡൗൺ സമാന നിയന്ത്രണമുളളതിനാൽ ഒറ്റപ്പെട്ട ഹോട്ടലുകൾ മാത്രമേ നഗരത്തിൽ തുറന്നുള്ളൂ. എന്നാൽ, യാത്രക്കാർ ആരുംതന്നെ ഭക്ഷണം കിട്ടാതെ വലയരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. ഉച്ച യാത്രക്കിടയിൽ വാഹനം കൈകാട്ടി നിർത്തി നൂറുകണക്കിന് ആളുകളുടെ വിശപ്പകറ്റി ഡി.വൈ.എഫ്.ഐ- ഐ.ആർ.പി.സി വളന്‍റിയർമാർ. 350 പേർക്കുള്ള പൊതിച്ചോറുമായാണ് ഞായറാഴ്ച രംഗത്തിറങ്ങിയത്. വാഹന യാത്രികർക്ക് മാത്രമല്ല, ജനറൽ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അവർ ഭക്ഷണമെത്തിച്ചു. ഡി.വൈ.എഫ്.ഐ തലശ്ശേരി മേഖല കമ്മിറ്റിയും ഐ.ആർ.പി.സി സോണൽ കമ്മിറ്റിയും ചേർന്നാണ് ഈ സദുദ്യമം നടത്തിയത്. സി. വത്സൻ, സി.പി.എം. നൗഫൽ, സി. സമീർ എന്നിവരുടെ നേതൃത്വത്തിൽ വളന്‍റിയർമാരായ വത്സൻ, ഷാജിർ, മഹറൂഫ്, സബാദ്, ജിതിൻ, ആര്യ, ശ്വേത, വിജിഷ, അനശ്വര എന്നിവർ വിതരണം നടത്തി. പടം..... തലശ്ശേരി ടൗണിൽ വാഹനത്തിൽ പൊതിച്ചോറ്​ നൽകുന്ന ഡി.വൈ.എഫ്.ഐ-ഐ.ആർ.പി.സി വളന്‍റിയർമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.