സ്കൂട്ടർ കത്തിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ: വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാങ്കോലിനടുത്ത ഏച്ചിലാംവയൽ കള്ളുഷാപ്പിനടുത്ത് എ.കെ. രതീഷിന്റെ ഭാര്യയുടെ സ്കൂട്ടർ കത്തിച്ച കേസിൽ തൃക്കരിപ്പൂർ തലിച്ചാലത്തെ വി.കെ.പി. സാദിഖ് അലിയെയാണ് (27) പയ്യന്നൂർ പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 26ന് രാത്രി 11 ഓടെയാണ് സംഭവം. രതീഷിന്റെ വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി വീടിന്റെ പിറകുവശത്ത് വർക്ക് ഏരിയയിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ അഗ്നിക്കിരയാക്കുകയായിരുന്നുവെന്നാണ് പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.