അർബുദ നിയന്ത്രണത്തിന് സാമൂഹിക ഇടപെടലുണ്ടാവണം -ബൈജുനാഥ്

തലശ്ശേരി: അർബുദം നിയന്ത്രിക്കുന്നതിന്​ പൊതുജന പങ്കാളിത്തത്തോടെയുള്ള സാമൂഹിക ഇടപെടൽ ഉണ്ടാവണമെന്നും ഇക്കാര്യത്തിൽ സന്നദ്ധ സംഘടനകളുടെ പങ്ക് വലുതാണെന്നും മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം ബൈജുനാഥ് പറഞ്ഞു. ലോക അർബുദ ദിനാചരണത്തോടനുബന്ധിച്ച് ജില്ല കാൻസർ കൺട്രോൾ കൺസോർട്ട്യവും മലബാർ കാൻസർ സെന്ററും നടത്തിയ വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാർ കാൻസർ സെന്‍റർ ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. സൈക്കോ ഓങ്കോളജി വിഭാഗത്തിലെ സൈക്കോളജിസ്റ്റ് ജിഷ അബ്രഹാം ക്ലാസെടുത്തു. കൺസോർട്ട്യം പ്രസിഡന്റ് പി. നാരായണൻ സ്വാഗതവും ജനറൽ സെക്രട്ടറി മേജർ പി. ഗോവിന്ദൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.