യാത്രക്കാർ കയറുംമുമ്പ്​ ട്രെയിൻ പുറപ്പെട്ടതായി പരാതി

മാഹി: മംഗളൂരുവിൽനിന്ന് പുതുച്ചേരിയിലേക്ക് പോവുന്ന ട്രെയിൻ മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാർ കയറുന്നതിനുമുമ്പ്​ പുറപ്പെട്ടത് യാത്രികരിൽ പരിഭ്രാന്തി പരത്തി. ആളപായമൊന്നും ഉണ്ടായില്ല. പുതുച്ചേരിയിൽ വിവിധ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികളും ജോലിക്കാരും ഉൾപ്പെടെ നൂറിലേറെ യാത്രക്കാർ റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. പുതുച്ചേരിയിലേക്ക് കൂടുതൽ യാത്രക്കാർ കയറുന്ന പ്രധാന സ്റ്റോപ്പാണ് മാഹി. എന്നാൽ, ഇവിടെ ഈ ട്രെയിനിന് ഒരു മിനിറ്റ്​ മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്​. അവധി കഴിഞ്ഞ് വെള്ളിയാഴ്ച മാഹിയിൽ നിന്ന് പുതുച്ചേരിയിലേക്ക് പോകാനുള്ള യാത്രക്കാരുടെ എണ്ണം പതിവിലും ഇരട്ടിയായിരുന്നു. ട്രെയിൻ പെട്ടെന്ന് നീങ്ങിയതോടെ ട്രെയിനിലേക്ക് കയറാനുള്ള വെപ്രാളത്തിൽ പലരുടെയും ബാഗുകളും മറ്റും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം വൈകീട്ട്​ ഏഴിനാണ് സംഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.