മനുഷ്യാവകാശ കമീഷൻ ഇടപെട്ടു: വളപട്ടണം പാലം ഉൾപ്പെട്ട റോഡ് ഗതാഗതയോഗ്യമായി

കണ്ണൂർ: വളപട്ടണം പാലം ഉൾപ്പെടുന്ന റോഡിലെ കുഴികൾ അടച്ച് ടാറിങ്​ നടത്തി ഗതാഗതയോഗ്യമാക്കിയതായി പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. വളപട്ടണം പാലത്തിന് സമീപമുള്ള വലിയ കുഴികൾ കാരണം വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണെന്നാരോപിച്ച് സമർപ്പിച്ച പരാതിയിൽ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് പൊതുമരാമത്ത്, ദേശീയപാത അതോറിറ്റി എന്നിവർക്ക് നോട്ടീസയച്ചിരുന്നു. ഇതിനെ തുടർന്നാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന്റെ ചുമതല ദേശീയപാത അതോറിറ്റിക്കാണെന്നും ഇക്കാര്യം തങ്ങൾ പലവട്ടം ആവശ്യപ്പെട്ടതാണെന്നും പൊതുമരാമത്ത് വകുപ്പ് കമീഷനെ അറിയിച്ചു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ പ്രവർത്തകനായ മുജീബ് റഹ്മാൻ സമർപ്പിച്ച പരാതി കമീഷൻ തീർപ്പാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.